Home » Entries posted by Editor (Page 2)

പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റ്

പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റ്

എട്ട് ലക്ഷം കോടി രൂപയാണ് ബി.ജെ.പി സര്‍ക്കാരിന് യാതൊരു വിധ അധ്വാനവും കൂടാതെ ലഭിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് ബാരലിന് 105 ഡോളര്‍ ഉണ്ടണ്ടായിരുന്നത് ഇന്ന് 27 ഡോളറിന് കിട്ടുമെന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതിന്റെ പ്രയോജനം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുംവിധം ഡീസലിന്റെയും പെട്രോളിന്റെയും വില സര്‍ക്കാര്‍ കുറച്ചതുമില്ല. 15 രൂപക്ക് കൊടുക്കേണ്ടണ്ട ഒരു ലിറ്റര്‍ പെട്രോള്‍ 65 രൂപക്ക് തന്നെ സര്‍ക്കാര്‍ വിറ്റു. അങ്ങനെ ലക്ഷം കോടികളുടെ ലാഭമുണ്ടണ്ടാക്കി. എന്നാല്‍ ഇതിന്റെ പ്രയോജനം അടിസ്ഥാന വിഭാഗങ്ങള്‍ക്ക് […]

വാതുവെപ്പ് നടത്തി: രാജ് കുന്ദ്ര

വാതുവെപ്പ് നടത്തി: രാജ് കുന്ദ്ര

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഐ.പി.എല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ടീമുടമ രാജ് കുന്ദ്ര സമ്മതിച്ചു. വാതുവെപ്പ് ഇടനിലക്കാരുടെ സഹായത്തോടെ തന്റെ സ്വന്തം ടീമിന്റെ കളികളില്‍ തന്നെയാണ് വാതുവെപ്പ് നടത്തിയതെന്ന് അറസ്റ്റിലായ രാജ് കുന്ദ്ര ഡല്‍ഹി പോലീസിനോട് കുറ്റസമ്മതം നടത്തി. ഇതിലൂടെ വന്‍തുക നഷ്ടമായതായും അദ്ദേഹം പറഞ്ഞതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. അതേസമയം, കുന്ദ്രയുടെ പേരില്‍ വാതുവെപ്പ് കേസ് ചുമത്താന്‍ പോലീസ് തയ്യാറല്ല. വാതുവെപ്പ് കേസിന് ജാമ്യം ലഭിക്കുമെന്നതിനാലാണിത്. […]

ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്‌

ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്‌

ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ഥിനി മൃഗീയമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനും തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്കും വമ്പിച്ച മാധ്യമശ്രദ്ധ കിട്ടിയശേഷം രാജ്യത്ത് ബലാത്സംഗക്കേസുകള്‍ കൂടിയതായാണ് കാണുന്നത്. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, 2013-ന്റെ ആദ്യപാദത്തില്‍ ലൈംഗികാതിക്രമക്കേസുകളും ബലാത്സംഗക്കേസുകളും തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ടു ചെയ്തതിനേക്കാള്‍ ഇരട്ടിയായി. സ്ത്രീകളോ കുട്ടികളോ പീഡിപ്പിക്കപ്പെട്ടതായോ ബലാത്സംഗം ചെയ്യപ്പെട്ടതായോ ആസിഡ് ആക്രമണത്തിനിരയായതായോ ഓരോ ദിവസവും പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ബലാത്സംഗം ചെയ്യപ്പെടുന്നതും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും മിക്കപ്പോഴും നാലുവയസ്സിനും അഞ്ചുവയസ്സിനുമിടെ പ്രായമുള്ള കുട്ടികളാണ്. ‘ബലാത്സംഗ’ത്തിന് പെട്ടെന്ന് വാര്‍ത്താമൂല്യം കൈവന്നു. ഒരുപിടി […]

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് തന്റെ നിലപാട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനു ശേഷം ഹൈക്കമാന്‍ഡ് അനുമതിയോടെയായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളായിരിക്കും രമേശ് ഹൈക്കമാന്‍ഡിനെ അറിയിക്കുക. ആഭ്യന്തര വകുപ്പില്ലെങ്കില്‍ മന്ത്രി സഭയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ്. അഭ്യന്തരം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് എ-ഗ്രൂപ്പിന്റെ നിലപാട് മുഖ്യമന്ത്രി രമേശിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ രമേശ് കെ.പി.സി.സി പ്രസിഡന്റായി തുടരാനാണ് കൂടുതല്‍ സാധ്യത. രമേശ് തന്റെ നിലപാട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. […]

Page 2 of 212