Home » Entries posted by Editor

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

വി.കെ. ഹംസ അബ്ബാസ് കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ സൂനാമിത്തിരയിളക്കത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചുഴലിക്കൊടുങ്കാറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ളോ. വടക്കുനിന്ന് തെക്കോട്ടേക്ക് ചുഴറ്റിയടിച്ച് നീങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏഴു കേരളയാത്രകളും അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പിന്‍െറ ചതുരംഗക്കളങ്ങളിലും മല്ലയുദ്ധവേദികളിലുമായി ഏറ്റുമുട്ടാനുള്ള ചതുരോപായങ്ങള്‍ ചര്‍ച്ചചെയ്തും കൂട്ടിക്കിഴിച്ചും പാര്‍ട്ടികളൊക്കെ അരങ്ങുതകര്‍ക്കുന്ന വേളയില്‍ കേരള സാമൂഹിക, സാമ്പത്തിക മേഖലയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇനിയും അവരുടെ സവിശേഷ പരിഗണനയില്‍ പതിഞ്ഞിട്ടില്ളെന്ന യാഥാര്‍ഥ്യബോധമാണ് ഈ വരികള്‍ കുറിക്കാന്‍ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടേതായി കേരളത്തിന്‍െറ […]

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ഒ. അബ്ദുറഹ്മാന്‍ ========= ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’ ത്രൈമാസികയുടെ പ്രതിനിധി സഹീദ് റൂമി ഞാനുമായി പല വിഷയങ്ങളും സംസാരിച്ചു ക്രോഡീകരിച്ച് മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായതിനു പുറമെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ (ഇ.കെ വിഭാഗം) വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് അതേച്ചൊല്ലി ഉത്കണ്ഠ പ്രകടിപ്പിക്കുകയും ജമാഅത്തെ ഇസ്ലാമിയോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ അതിന്‍െറ വിശദീകരണം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ […]

ജോർജ് കുട്ടിയിലൂടെ മലയാളികളെ കളിയാക്കി ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

ജോർജ് കുട്ടിയിലൂടെ മലയാളികളെ കളിയാക്കി  ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയർ ലിഫ്റ്റ്‌ കണ്ടിരിക്കാൻ പറ്റിയ  ഹിന്ദി സിനിമയാണ്. കുവൈത്തിൽ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന  മാതുണ്ണി മാത്യൂസ്‌ ചുറ്റിപറ്റിയുള്ളതാണ്  കഥ. സദ്ദാമിന്റെ  കുവൈത്  അധിനിവേശം ഏറെക്കുറെ അങ്ങിനെ തന്നെ വരച്ചു കാട്ടാൻ സംവിധായകൻ  രാജാകൃഷ്ണ മേനോന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ സംഗതി സിനിമയായപ്പോൾ  മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി  എന്ന് പറഞ്ഞപോലെയായി  കാര്യങ്ങൾ.ദുരന്ത കാലത്ത് മുന്നിൽ നിന്ന് പ്രവർത്തിചവരിൽ  ഭൂരിഭാഗവും  മലയാളികൾ ആയിരുന്നു. സിനിമയായപ്പോൾ നായകന്റെ  രൂപത്തിൽ  എത്തുന്നത് രഞ്ജിത്ത് കത്യാൽ എന്ന വടക്കേ ഇന്ത്യക്കാരൻ.   മാത്രമല്ല […]

ബജറ്റ് :ജനദ്രോഹം, നിരാശാജനകം, അവഗണന,

ബജറ്റ് :ജനദ്രോഹം, നിരാശാജനകം, അവഗണന,

ബജറ്റ് തീര്‍ത്തും നിരാശാജനം. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അവ സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബജറ്റിലില്ല. ഇ അഹമ്മദ് ബജറ്റില്‍ കേരളത്തിന് യാതൊരു പരിഗണനയും നല്‍കിയില്ല. വിലത്തകര്‍ച്ച മൂലം പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകര്‍ക്കായി 1,000 കോടി രൂപാ വിലസ്ഥിരതാ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എം.പിമാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും അത് തീര്‍ത്തും അവഗണിക്കപ്പെട്ടു. കേരളത്തിനനുവദിച്ച എയിംസും മന്ത്രി മറന്നു. കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച […]

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

നാലാളറിയുന്നയാളായാല്‍ എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാമെന്നും താന്‍ പറയുന്നതു വേദവാക്യമായി ഈ ഭൂമിമലയാളത്തിലെ മനുഷ്യജീവികളെല്ലാം ഏറ്റെടുക്കുമെന്നും വിശ്വസിക്കുന്ന ചില അല്‍പ്പാത്മാക്കളുണ്ട്. അതില്‍ സിനമാതാരങ്ങളുമുണ്ട്. അത്തരക്കാര്‍ സൂര്യനുകീഴിലെ സകലവസ്തുക്കളെയുംകുറിച്ചു പ്രതികരിച്ചുകൊണ്ടേയിരിക്കും. താന്‍ പറയുന്നതാണ്, അതുമാത്രമാണു ശരിയെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണിവര്‍. അതുകേട്ടു കൈയടിക്കാന്‍ ന ിയോഗിക്കപ്പെട്ട ആജ്ഞാനുവര്‍ത്തികളാണു കേരളത്തിലെ ജനങ്ങളെന്നാണ് ഇവരുടെ ധാരണ. തങ്ങള്‍ പറയുന്നതില്‍ എത്രമാത്രം വിഡ്ഢിത്തമുണ്ടെന്ന് ഇത്തരക്കാര്‍ ചിന്തിക്കാറില്ല. എന്തിനുമേതിനും പ്രതികരിച്ചാല്‍ ജനം കൈയടിക്കുകയല്ല, ചെകിടുപൊട്ടുംവിധം തിരിച്ചു പ്രതികരിക്കുമെന്നും ഇത്തരം സെലിബ്രിറ്റികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറെന്ന ആക്ഷേപഹാസ്യകഥാപാത്രത്തിലൂടെ ഇത്തരം […]

ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ സര്‍ക്കാറിന്‍െറ ‘മെല്ളെപ്പോക്ക്’

ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ സര്‍ക്കാറിന്‍െറ ‘മെല്ളെപ്പോക്ക്’

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്‍െറ ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ സര്‍ക്കാറിന്‍െറ ‘മെല്ളെപ്പോക്ക്’. ജോയന്‍റ് ഡയറക്ടര്‍മാരില്‍ ഏറ്റവും സീനിയറായ ഡി. സാങ്കി ഉള്‍പ്പെടെ രണ്ടുപേരെ മറികടന്ന് ഒരുമാസമായി മറ്റൊരാള്‍ക്ക് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുകയാണ്. ഡയറക്ടര്‍ തസ്തികയിലേക്ക് സാങ്കിയെ നിയമിക്കണമെന്ന് നിര്‍ദേശം പോയെങ്കിലും ഒരുമാസമായിട്ടും തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ നിയമനം  നീളും. ഭരണാനുകൂല സംഘടനക്ക് അനഭിമതനായതാണ് സാങ്കിയുടെ ‘അയോഗ്യത’യത്രേ. ഒരു സര്‍ക്കാര്‍ വകുപ്പില്‍ ഗോത്രവര്‍ഗക്കാരനായ ഒരാള്‍ മേധാവിയുടെ ചുമതലയില്‍ എത്താനുള്ള സാധ്യതയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. […]

പന്ത്രണ്ടുകാരിക്ക് പീഡനം: പാസ്റ്റര്‍ കുറ്റക്കാരന്‍; ശിക്ഷ ഇന്ന് വിധിക്കും

പന്ത്രണ്ടുകാരിക്ക് പീഡനം: പാസ്റ്റര്‍ കുറ്റക്കാരന്‍; ശിക്ഷ ഇന്ന് വിധിക്കും

ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ പന്ത്രണ്ട്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക്  കോടതി ഇന്ന് ശിക്ഷ വിധിക്കും. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെംയിസിനെയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്സോ കേസുകള്‍ വിചാരണ ചെയ്യുന്ന ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയത്. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലില്‍ അവിടെ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് ‘പത്തേമാരി’യിലെ അഭിനയത്തിന് നടന്‍ മമ്മൂട്ടിയും ‘എന്ന് നിന്‍െറ മൊയ്തീനി’ലെ അഭിനയത്തിന് പൃഥ്വിരാജും സാധ്യതാ പട്ടികയിലുണ്ട്. നടിമാരില്‍ മൊയ്തീനിലെ അഭിനയത്തിന് പാര്‍വതിയും മിലിയിലെ അഭിനയത്തിന് അമലപോളും ‘എന്നും എപ്പോഴും’, ‘ റാണി പത്മിനി’ എന്നിവയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് വിവരം. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 11 മണിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും […]

പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി

പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി. രാവിലെ 9.02ഒാടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. റൺവേ സംവിധാനം പരിശോധിക്കുന്നതിന്‍റെ ഭാഗമായാണിത്. വിമാനമിറങ്ങുന്നത് കാണാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു. ബാരിക്കേഡിനു മുന്നിലായി റണ്‍വേക്കു സമീപം വന്‍ തോതില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. മൂര്‍ഖന്‍ പറമ്പില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ […]

കടുത്ത തീരുമാനത്തിനൊരുങ്ങി വാട്‌സ്ആപ്പ്; വിന്‍ഡോസ്, ബ്ലാക്ക്‌ബെറി, പഴയ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി

കടുത്ത തീരുമാനത്തിനൊരുങ്ങി വാട്‌സ്ആപ്പ്; വിന്‍ഡോസ്, ബ്ലാക്ക്‌ബെറി, പഴയ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ബ്ലാക്ക്‌ബെറി (ബി.ബി10 അടക്കം), നോക്കിയ സിംബിയന്‍ 40, സിംബിയന്‍ 60, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7.1 ഫോണുകളില്‍ 2017 മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. വാട്‌സ്ആപ്പിന്റെ ഒദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിക്കുന്നത്. ഇപ്പോള്‍ 99 ശതമാനം പേരും പുതിയ ആന്‍ഡ്രോയിഡിലാണെന്നും ഐ.ഒ.എസ്, വിന്‍ഡോസ് ഫോണ്‍ 8 നും മുകളിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരാണെന്നും വാട്‌സ്ആപ്പ് പറയുന്നു. ഈ ഫോണുകളെയെല്ലാം വാട്‌സ്ആപ്പ് വിലമതിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ വാട്‌സ്ആപ്പ് പരിഷ്‌കരിക്കുമ്പോള്‍ തടസ്സങ്ങളുണ്ടാവുമെന്നാണ് വാദം. കടുപ്പമുള്ള തീരുമാനമാണിതെന്നും ഇങ്ങനെ ചെയ്യാതെ വഴിയില്ലെന്നും വാട്‌സ്ആപ്പ് […]

Page 1 of 212