സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

download2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് ‘പത്തേമാരി’യിലെ അഭിനയത്തിന് നടന്‍ മമ്മൂട്ടിയും ‘എന്ന് നിന്‍െറ മൊയ്തീനി’ലെ അഭിനയത്തിന് പൃഥ്വിരാജും സാധ്യതാ പട്ടികയിലുണ്ട്.

നടിമാരില്‍ മൊയ്തീനിലെ അഭിനയത്തിന് പാര്‍വതിയും മിലിയിലെ അഭിനയത്തിന് അമലപോളും ‘എന്നും എപ്പോഴും’, ‘ റാണി പത്മിനി’ എന്നിവയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് വിവരം. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 11 മണിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് പ്രഖ്യാപിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാകാം എന്നതുകൊണ്ടാണ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുമ്പ് അവാര്‍ഡ് പ്രഖ്യാപനം പൂര്‍ത്തിയാക്കുന്നത്. 71 എന്‍ട്രികളാണ് മത്സരത്തിനുള്ളത്.