പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റ്

ജനം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ബജറ്റാണ് തീര്‍ത്തും നിരാശാജനകമായി കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന് ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാമായിരുന്നു. അതിന് ഉതകുംവിധമുള്ള സാമ്പത്തിക ശേഷിയും സര്‍ക്കാരിന് ഉണ്ടണ്ടായിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഓര്‍ക്കാപ്പുറത്തുണ്ടണ്ടായ ക്രൂഡ് ഓയിലിന്റെ വിലത്തകര്‍ച്ച കേന്ദ്രസര്‍ക്കാരിനെ ഒട്ടൊന്നുമല്ല സഹായിച്ചത്

budgetഎട്ട് ലക്ഷം കോടി രൂപയാണ് ബി.ജെ.പി സര്‍ക്കാരിന് യാതൊരു വിധ അധ്വാനവും കൂടാതെ ലഭിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് ബാരലിന് 105 ഡോളര്‍ ഉണ്ടണ്ടായിരുന്നത് ഇന്ന് 27 ഡോളറിന് കിട്ടുമെന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതിന്റെ പ്രയോജനം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുംവിധം ഡീസലിന്റെയും പെട്രോളിന്റെയും വില സര്‍ക്കാര്‍ കുറച്ചതുമില്ല. 15 രൂപക്ക് കൊടുക്കേണ്ടണ്ട ഒരു ലിറ്റര്‍ പെട്രോള്‍ 65 രൂപക്ക് തന്നെ സര്‍ക്കാര്‍ വിറ്റു. അങ്ങനെ ലക്ഷം കോടികളുടെ ലാഭമുണ്ടണ്ടാക്കി. എന്നാല്‍ ഇതിന്റെ പ്രയോജനം അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ബജറ്റില്‍ ലഭ്യമാക്കിയതുമില്ല. കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
എല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനം കിട്ടുന്നത്. ആത്മഹത്യയുടെ വക്കില്‍ നിന്നും ഇപ്പോഴും മാറിനില്‍ക്കാത്ത കര്‍ഷകരെ രക്ഷിക്കാന്‍ നാളെ അവര്‍ക്ക് ഗുണകരമായിത്തീരുന്ന ഒരു പദ്ധതിയും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ ഇല്ല. സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണന്ന ചീത്തപ്പേരു മാറ്റിയെടുക്കുവാനുള്ള ചില പൊടിക്കൈകള്‍ മാത്രമാണ് ബജറ്റിലുള്ളത്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടണ്ടായ തിരിച്ചടിയും ഗുജറാത്ത് പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടണ്ടായ കനത്ത പരാജയവും കര്‍ഷകവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു.
അത് ഇല്ലാതാക്കാനാണ് കര്‍ഷകര്‍ക്ക് വാരിക്കോരി കൊടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടണ്ടുള്ള ബജറ്റ്. എന്നാല്‍ നാളെയോ അടുത്ത മാസമോ അവര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുന്ന ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ലതാനും. അഞ്ചുവര്‍ഷം കൊണ്ടണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക. കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-പ്ലാറ്റ് ഫോം രൂപീകരിക്കുക. കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനായി 35,984 കോടി രൂപ വകകൊള്ളിച്ചു, കാര്‍ഷിക കടാശ്വാസമായി 15,000 കോടി, ജലസേചനത്തിനായി 8500 കോടി, വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, അഞ്ചുലക്ഷം ഏക്കറില്‍ ജൈവകൃഷി, കര്‍ഷകര്‍ക്ക് 90 ലക്ഷം കോടി രൂപ വായ്പ, തുടങ്ങി കര്‍ഷകരെ ത്രസിപ്പിക്കുന്ന കുറേ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെണ്ടന്നല്ലാതെ അവനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പറ്റുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല. കാര്‍ഷിക വായ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുമാറ് പലിശയിളവ് പ്രഖ്യാപിച്ചില്ല. കാര്‍ഷിക സബ്‌സിഡിയും ബജറ്റില്‍ പ്രഖ്യാപിച്ചില്ല.
മേലില്‍ വളം സബ്‌സിഡി ലഭ്യമാകണമെങ്കില്‍ ആധാര്‍ പരിധിയില്‍ വരികയും വേണം. എന്നാല്‍ കോര്‍പറേറ്റുകളെ അകമഴിഞ്ഞു സഹായിക്കുന്നുമുണ്ടണ്ട്. പൊതുമേഖലാ ബേങ്കുകളില്‍ നിന്നും കോര്‍പറേറ്റുകള്‍ കടമെടുത്ത 500 കോടി എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനാല്‍ തന്നെ പല പൊതുമേഖല ബാങ്കുകളും തകര്‍ച്ചയുടെ വക്കിലുമാണ്. 6.7 ശതമാനം വളര്‍ച്ചാ നിരക്ക് നേടിയെന്നവകാശപ്പെടുന്നത് പെരുപ്പിച്ച് കാട്ടുന്നതാണ് കഴിഞ്ഞ വര്‍ഷം 7.4 ശതമാനം നേടിയെന്നായിരുന്നു അവകാശവാദം. ആഗോള മാന്ദ്യത്തെ ഇന്ത്യ തടഞ്ഞുനിര്‍ത്തിയത് ഇന്ദിരാഗാന്ധി ആവിഷ്‌കരിച്ച ബാങ്ക് ദേശസാല്‍ക്കരണം വഴിയായിരുന്നു.
അതാണിപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടണ്ടി തകര്‍ക്കുന്നത്. രാജ്യത്തെ പൊതുമേഖല ബേങ്കുകള്‍ മൂലധന പ്രതിസന്ധിയിലാണിന്ന്. അതിനാല്‍ തന്നെ ഇന്ത്യയിലും ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും നേരത്തേ യു.പി.എ സര്‍ക്കാര്‍ കൊണ്ടണ്ടുവന്നത് തന്നെയാണ്. ബി.ജെ.പി സര്‍ക്കാര്‍ അതിന്റെ നാമകരണം മാറ്റുന്നുവെന്ന് മാത്രം. സബ്‌സിഡികള്‍ വെട്ടിക്കുറച്ച്് പ്രത്യക്ഷ നികുതി പുറത്തുകാണിക്കാതെ പരോക്ഷ നികുതി കണ്ടണ്ടമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടണ്ട്. ഇരുപത് കോടിയിലധികമാണ് പരോക്ഷ നികുതി. കള്ളപ്പണക്കാരെ പിടിച്ചു കെട്ടുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ 45 ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നാണ് പറയുന്നത്. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ടണ്ട് നേരിടുന്ന അധാര്‍മികതയല്ലേ ഇത്? കള്ളപ്പണക്കാരെയും പൂഴ്ത്തിവെപ്പുകാരെയും പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉതകൂ.
കേരള സമ്പദ്ഘടനയെ തന്നെ സാരമായി പരിക്കേല്‍പിച്ചതാണ് റബറിന്റെ വിലയിടിവ്. ബജറ്റില്‍ ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ ഉണ്ടണ്ടാകുമെന്ന് പ്രതീക്ഷിച്ചത് അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന് 132 കോടി രൂപ അനുവദിച്ചു എന്നതൊഴിച്ചാല്‍ റബറിന്റെ വിലയിടിവ് പരിഹരിക്കുവാനും കാപ്പിയുടെ വിലത്തകര്‍ച്ച ഇല്ലാതാക്കാനും ബജറ്റില്‍ തുക കൊള്ളിച്ചില്ല. റബറിന്റെ ഇറക്കുമതി അവസാനിപ്പിക്കുക, ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുക, റബര്‍ സംഭരണത്തിനായി ആയിരം കോടി രൂപ അനുവദിക്കുക തുടങ്ങി കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നും ബജറ്റില്‍ വകയിരുത്തിയില്ല.
കേരള സര്‍ക്കാര്‍ നേരത്തേ തന്നെ 300 കോടി ധനസഹായം റബര്‍ സംഭരണത്തിനായി പ്രഖ്യാപിച്ചതാണ്. റബര്‍ കാര്‍ഷിക പാക്കേജെങ്കിലും ബജറ്റില്‍ ഉണ്ടണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇറക്കുമതി തീരുവ കൂട്ടിയതുമില്ല. ആദായ നികുതിയില്‍ പ്രത്യക്ഷത്തില്‍ മാറ്റമൊന്നുമില്ലെങ്കിലും കൂടുതല്‍ പേരെ ആദായനികുതി പരിധിയിലേക്ക് കൊണ്ടണ്ടുവരുന്ന ദ്രോഹവും ബജറ്റിലുണ്ടണ്ട്.
ഇന്ത്യന്‍ സാമ്പത്തിക നിലയുടെ പരിതാപകരമായ അവസ്ഥയും മൂടിവെക്കപ്പെട്ട സാമ്പത്തിക മാന്ദ്യവുമാണ് ബജറ്റിന്റെ ഉള്ളടക്കം. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഗുണപ്രദമായിത്തീരുന്ന യാതൊന്നും തന്നെ അരുണ്‍ ജെയ്റ്റ്‌ലിയുടെ മൂന്നാമത്തെ ബജറ്റിലും ഇല്ല.

courtsey: Suprabhatham Daily, Calicut