പന്ത്രണ്ടുകാരിക്ക് പീഡനം: പാസ്റ്റര്‍ കുറ്റക്കാരന്‍; ശിക്ഷ ഇന്ന് വിധിക്കും

imagesഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ പന്ത്രണ്ട്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക്  കോടതി ഇന്ന് ശിക്ഷ വിധിക്കും. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെംയിസിനെയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്സോ കേസുകള്‍ വിചാരണ ചെയ്യുന്ന ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയത്.

പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലില്‍ അവിടെ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത, പട്ടിക വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പ്രതിക്കെതിരെ പീച്ചി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.