കടുത്ത തീരുമാനത്തിനൊരുങ്ങി വാട്‌സ്ആപ്പ്; വിന്‍ഡോസ്, ബ്ലാക്ക്‌ബെറി, പഴയ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ബ്ലാക്ക്‌ബെറി (ബി.ബി10 അടക്കം), നോക്കിയ സിംബിയന്‍ 40, സിംബിയന്‍ 60, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7.1 ഫോണുകളില്‍ 2017 മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല.

WhatsApp-2.13.4ബ്ലാക്ക്‌ബെറി (ബി.ബി10 അടക്കം), നോക്കിയ സിംബിയന്‍ 40, സിംബിയന്‍ 60, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7.1 ഫോണുകളില്‍ 2017 മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. വാട്‌സ്ആപ്പിന്റെ ഒദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിക്കുന്നത്.

ഇപ്പോള്‍ 99 ശതമാനം പേരും പുതിയ ആന്‍ഡ്രോയിഡിലാണെന്നും ഐ.ഒ.എസ്, വിന്‍ഡോസ് ഫോണ്‍ 8 നും മുകളിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരാണെന്നും വാട്‌സ്ആപ്പ് പറയുന്നു. ഈ ഫോണുകളെയെല്ലാം വാട്‌സ്ആപ്പ് വിലമതിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ വാട്‌സ്ആപ്പ് പരിഷ്‌കരിക്കുമ്പോള്‍ തടസ്സങ്ങളുണ്ടാവുമെന്നാണ് വാദം.

കടുപ്പമുള്ള തീരുമാനമാണിതെന്നും ഇങ്ങനെ ചെയ്യാതെ വഴിയില്ലെന്നും വാട്‌സ്ആപ്പ് പറയുന്നു. ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മറ്റു ഫോണുകളിലേക്ക് മാറാന്‍ അവസരം നല്‍കുകയാണെന്നും 2016 അവസാനംവരെ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകുമെന്നും ബ്ലോഗില്‍ അറിയിക്കുന്നു.