ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

IMG_1553_zps107d2954മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് തന്റെ നിലപാട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനു ശേഷം ഹൈക്കമാന്‍ഡ് അനുമതിയോടെയായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക.

മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളായിരിക്കും രമേശ് ഹൈക്കമാന്‍ഡിനെ അറിയിക്കുക. ആഭ്യന്തര വകുപ്പില്ലെങ്കില്‍ മന്ത്രി സഭയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ്. അഭ്യന്തരം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് എ-ഗ്രൂപ്പിന്റെ നിലപാട് മുഖ്യമന്ത്രി രമേശിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ രമേശ് കെ.പി.സി.സി പ്രസിഡന്റായി തുടരാനാണ് കൂടുതല്‍ സാധ്യത.

രമേശ് തന്റെ നിലപാട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധി ഈ സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതായിരിക്കും ഇനി പ്രധാനം. വിദേശത്തുള്ള കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി തിരിച്ചെത്തിയ ശേഷമെ ഹൈക്കമാന്‍ഡ് തീരുമാനമുണ്ടാവൂ എന്നും കരുതുന്നു.

അതേസമയം, രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം അടഞ്ഞ അധ്യായമല്ലെന്ന് ഐ ഗ്രൂപ്പിലെ തന്നെ ഒരുപക്ഷം നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.